സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണിയിൽ ഇന്നത്തെ വില 4980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4115 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.