Site icon Janayugom Online

തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു

തമിഴ്​നാട്ടിലേക്ക്​ തക്കാളിയുടെ വരവ്​ കൂടിയതോടെ വിലയില്‍ വൻ ഇടിവ്. ആന്ധ്ര, മഹാരാഷ്​ട്ര, കർണാടക സംസ്​ഥാനങ്ങളിൽ നിന്നായി തക്കാളിയുടെ വരവ്​ കൂടിയിട്ടുണ്ട്​. ചെന്നൈ കോയമ്പേട്​ പച്ചക്കറി മാർക്കറ്റിൽ വെള്ളിയാഴ്ച മൊത്തവില കിലോക്ക്​ 30 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന വില 40–50 രൂപയായിരുന്നു.

വടക്ക്​ കിഴക്കൻ മൺസൂൺ ശക്തിപ്പെട്ടതോടെയാണ്​ തക്കാളിക്ക്​ ക്ഷാമം അനുഭവപ്പെട്ടത്​. വരവ്​ കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക്​ 140 രൂപ വരെ ഉയർന്നു. വ്യാഴാഴ്​ച ഇത്​ 90 രൂപയായി കുറഞ്ഞു. വെള്ളിയാഴ്​ച മൊത്ത വില കിലോക്ക്​ 30–35 രൂപയും ചില്ലറ വിൽപന വില 40 രൂപയുമായിരുന്നു.

eng­lish sum­ma­ry; Toma­to prices fell sharply

you may also like this video;

Exit mobile version