Site iconSite icon Janayugom Online

നാളെ തിരശ്ശീല വീഴും; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ തേരോട്ടം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇനി ഒരു ദിവസം മാത്രം അവശേഷിക്കവെ തേരോട്ടം തുടർന്ന് കണ്ണൂർ. പോയിന്റ് പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജനപ്രിയ മത്സരങ്ങൾക്ക് നാലാം ദിവസവും കുറവുമില്ല. ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. 

പരാതികളുടെ കലോത്സവത്തിലെ പതിവ് കാഴ്ചകൾ ഈ മേളയിൽ കാര്യമായില്ല. കൂടാതെ മത്സരങ്ങൾ എല്ലാം സമയക്രമം പാലിച്ചാണ് പുരോഗമിക്കുന്നത്. നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും .നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയാകും.

ഫോട്ടോ: രാജേഷ് രാജേന്ദ്രൻ 

Exit mobile version