Site iconSite icon Janayugom Online

മൂന്നാറില്‍ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ് അടച്ചു പൂട്ടി

മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്ഥാപനത്തിന്റെ ഉടമ സോജൻ ജോസഫ്, നടത്തിപ്പുകാരനായ പ്രവീൺ മോഹൻ എന്നിവർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

ആനച്ചാലിലെ സതേൺ സ്കൈസ് എറോ ഡൈനാമിക്സെന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകിയത് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ്. നിലവിൽ ഇത്തരം സാഹസിക വിനോദസഞ്ചാര കേന്ദ്രം നടത്തുന്നതിന് ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണമെന്നതിൽ ടൂറിസം വകുപ്പിനു കൃത്യമായ മാർഗനിർദേശങ്ങളില്ല. ഈ വീഴ്ച മുതലെടുത്തായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ജീവൻ രക്ഷാ ഉപാധികളില്ലെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. 

Exit mobile version