Site iconSite icon Janayugom Online

2018: പ്രളയവും കേരളവും ടൊവിനോയും തംരഗമാവുന്നു

കേരളത്തിൽ നടക്കുന്നത് തീവ്രവാദമാണെന്ന് ആവർത്തിച്ച് കള്ളംപ്രചരിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമുന്നിൽ അസൽ ഒരു മറുപടി പോലെ 2018 എന്ന മലയാള സിനിമ. 2018ലെ പ്രളയവും അതിനെ നേരിട്ട കേരളക്കരയുടെ കെട്ടുറപ്പും ഇതിവൃത്തമാക്കിയ സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. കേരളവും കേരളത്തിന്റെ സാഹോദര്യവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ടൊവിനോ തോമസും ഏറെ ചർച്ചയാവുകയാണിപ്പോൾ.

ടൊവിനോ പ്രളയകാലത്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പോലും ആരാധകർ വീണ്ടും വൈറലാക്കുന്നു. പ്രളയത്തിൽ ദുരതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ടൊവിനോ തോമസ്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നേരിട്ടെത്തിയിരുന്ന ടൊവിനോ സാധനങ്ങളും മറ്റും ഇറക്കാൻ സഹായിക്കുന്ന ചിത്രങ്ങളൊക്കെ അന്ന് വൈറൽ ആയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരം എത്തിക്കാനായി സോഷ്യൽ മീഡിയ കാര്യമായി ഉപയോഗിക്കുകയും ചെയ്തിരുന്നു ആ സമയത്ത് അദ്ദേഹം. ദുരിതബാധിതരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എഫ്ബി പോസ്റ്റ് ആണ് ഇന്ന് വീണ്ടും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിൽ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ’, എന്നാണ് ടൊവിനോ 2018 ഓഗസ്റ്റ് 16ൽ കുറിച്ചത്. 2018 എന്ന സിനിമ ഇറങ്ങിയതിനു പിന്നാലെയാണ് നിരവധി പേര്‍ കമന്റ് ബോക്സില്‍ ഇത് റീ പോസ്റ്റ് ചെയ്യുന്നത്.

Eng­lish Sam­mury: tovi­no thomas’s new movie 2018 released

Exit mobile version