Site iconSite icon Janayugom Online

ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

ramakrishnanramakrishnan

ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആകും. ഇപി ജയരാജന്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവായതിന് പകരമാണ് ടി പി രാമകൃഷ്ണന് ചുമതല നല്‍കിയതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി കേന്ദ്രീകരിക്കുന്നതില്‍ ജയരാജന് പരിമിതി ഉണ്ടായിട്ടുണ്ട്.

തെരഞ്ഞടുപ്പ് കാലത്ത് നടത്തിയ ചില പ്രസ്താവനകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമുണ്ട്. എല്ലാം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘടനാ നടപടിയല്ല. അദ്ദേഹം പാര്‍‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമാണിപ്പോഴുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Exit mobile version