Site iconSite icon Janayugom Online

സംസ്ഥാനത്തെ അതിദാരിദ്രത്തെ തുടച്ചുമാറ്റാന്‍ ത്രിതല പഞ്ചായത്തുകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ടി പി രാമകൃഷ്ണന്‍

കേരളത്തിലെ അതിദാരിദ്രത്തെ തുടച്ചുമാറ്റാന്‍ പരിശ്രമച്ചവരില്‍ ത്രിതതലപഞ്ചായത്തുകളുടെ പങ്ക് വളരെ വലുതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൈവരിച്ചത്. കോഴിക്കോട് ജനകീയാസൂത്രണ പദ്ധതിയില്‍ നവീകരിച്ച ജില്ല പഞ്ചായത്ത് മീറ്റിംങ് ഹാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍

ത്രിതല പഞ്ചായത്തുകൾ ഒത്തൊരുമിച്ചാണ് സംസ്ഥാനത്തിന്റെ വികസനം യാഥാത്ഥ്യമാക്കുന്നത്. കേരളത്തിൽ അതിദാരിദ്രത്തെ അവസാനിപ്പിക്കാൻ സാധിച്ചത് ചരിത്ര സംഭവമാണ്. നാല് വർഷത്തെ തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് കേരളത്തെ അതിദാരിദ്ര മുക്തമാക്കാൻ എല്‍ഡിഎഫ് സർക്കാരിന് സാധിച്ചതെന്ന് ടിപി രാമകൃഷ്ണൻ എംഎല്‍എ പറഞ്ഞു.

കോഴിക്കോട് ജില്ലാ പ​ഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് വികസന വെളിച്ചം ടി പി രാമകൃഷ്ണൻ എംഎല്‍എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ വി പി ജമീല, കെ വി റീന, നിഷ പുത്തൻപുരയിൽ, പി സുരേന്ദ്രൻ തുടങ്ങിയവർ എന്നിവർ സംസാരിച്ചു

Exit mobile version