Site iconSite icon Janayugom Online

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിൽ തൊഴിലാളി സംഘടനകൾക്കും പ്രാതിനിധ്യം നൽകണം: എഐടിയുസി

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിൽ തൊഴിലാളിസംഘടനകൾക്കും പ്രാതിനിത്യം നല്കി ലേബർ ഡിപ്പാർട്ട്മെന്റ് കേന്ദ്രികരിച്ച് പൊലിസിന്റെ സാഹയത്തോടെ തൊഴിലാളി പ്രദേശിക തല കമ്മറ്റികൾ രൂപികരിക്കണമെന്ന് എഐടിയുസി ആലപ്പുഴ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തൊഴിൽ ഉടമകളുമായുള്ള ഉദ്യാഗസ്ഥതല ബന്ധത്തിന്റെ ഭാഗമായി എല്ലാ തൊഴിലാളികളുടെയും വിവരങ്ങൾ ശേഖരിക്കാത്ത അവസ്ഥയാണ് ഉള്ളത്. ടൂറിസം മേഖലയിലും, നിർമ്മാണ മേഖലയിലും യാതൊരു മാനദണ്ഡവുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ യഥേഷ്ടം തൊഴിലിന് നിയോഗിക്കുകയാണ്. ഇത് മൂലം തദ്ദേശിയരായവരുടെ തൊഴിൽ നഷ്ടപ്പെടുന്നു. മാത്രമല്ല മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ലേബർ കമ്മിഷണറുടെ മുൻകൂർ അനുമതി വാങ്ങി മാത്രമെ തൊഴിൽ മേഖലയിൽ പരിശോധന പാടുള്ളു എന്ന പുതിയ നിർദ്ദേശം കുറ്റവാളികൾക്ക് താവളമാക്കാൻ തൊഴിൽ മേഖല വിനിയോഗിക്കാൻ അവസരം ഒരുക്കുകയാണെന്നും സമ്മേളനം അംഗികരിച്ച പ്രമേയത്തിലൂടെ ചൂണ്ടികാട്ടി. ജില്ലാ പ്രസിഡന്റ് വി മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ആർ പ്രദീപ് അധ്യക്ഷത വഹിച്ചു. ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു. ബി ആർ പ്രകാശൻ പതാക ഉയർത്തി. 

ആർ സുരേഷ്, ബി നസീർ, സംഗീത ഷംനാദ്, എ ആർ രങ്കൻ, അജ്മൽ, യേശുദാസ് എന്നിവർ പ്രസംഗിച്ചു. വി ജെ ആന്റണിയെ പ്രസിഡന്റായും, ആർ പ്രദീപ്, കെ എൽ ബെന്നി, പിഎസ്എം ഹുസൈൻ, പി കെ ബൈജു, ടി ആർ ബാഹുലേയൻ, സലിം എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ആർ അനിൽ കുമാറിനെ സെക്രട്ടറിയായും, ബി നസീർ, കെ എസ് വാസൻ, അസാദ്, ജലജ, എ ആർ രങ്കൻ, ഇ ഇസഹാക്ക് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സംഗീത ഷംനാദിനെ ഖജനാൻജിയായും തിരഞ്ഞെടുത്തു. 

Eng­lish Sum­ma­ry; Trade unions should also be rep­re­sent­ed in data col­lec­tion of non-state work­ers: AITUC

You may also like this video

Exit mobile version