Site icon Janayugom Online

വടകരയിൽ വ്യാപാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

death

വടകരയിൽ വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴയ ബസ് സ്റ്റാന്റിന് സമീപം മാർക്കറ്റ് റോഡ് ലൈനിലെ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. സ്വർണ മാല, മോതിരം, ബാഗ്, ബൈക്ക് എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. കടയ്ക്കുള്ളിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും വിരലുകളിലും ചെറിയ പരിക്കുകളുണ്ട്. കടയിലുണ്ടായിരുന്ന സാധനങ്ങളും നഷ്ടപ്പെട്ടതായാണ് വിവരം. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Eng­lish Sum­ma­ry: Trad­er found de ad under mys­te­ri­ous cir­cum­stances in Vadakara

You may also like this video

Exit mobile version