Site iconSite icon Janayugom Online

തലസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം

നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. യുഡിഎഫിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണി മുതല്‍ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രാവിലെ ആറ് മണി മുതല്‍ പാളയം — സ്റ്റാച്യു — ഓവര്‍ ബ്രിഡ്ജ് വരെയുള്ള എംജി റോഡിലും എല്‍ഡിഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സിപിഐ(എം) ന്റെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ച് മണി മുതല്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് വൈകുന്നേരം മൂന്നു മണി മുതല്‍ നഗരത്തിലെ എംജി റോഡിലും മണക്കാട്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡ് എന്നീ ഭാഗങ്ങളിലും അനുബന്ധ റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാവിലെ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് സ്റ്റാച്യു ഭാഗത്ത് ഗതാഗത തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പാളയം ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പബ്ലിക് ലെെബ്രറി-പഞ്ചാപുര‑ബേക്കറി ഫ്ലെെഓവർ-പനവിള‑തമ്പാനൂർ വഴി പോകേണ്ടതും ചാക്ക ഭാഗത്ത് നിന്നും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂർ‑വഞ്ചിയൂർ വഴിയും ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലെെഓവർ വഴിയും വെള്ളയമ്പലം ഭാഗത്ത് നിന്നും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട് — തെെക്കാട് — തമ്പാനൂർ വഴിയും പോകേണ്ടതാണ്.

കിഴക്കേകോട്ട ഭാഗത്ത് നിന്നും പട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവർ ബ്രിഡ്ജ്-തമ്പാനൂർ‑പനവിള ബേക്കറി ഫ്ലെെ ഓവർ‑പാളയം വഴിയും ബെെപ്പാസ് വഴി പോകേണ്ട വാഹനങ്ങള്‍ അട്ടകുളങ്ങര-ഈഞ്ചക്കൽ വഴിയും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവർ ബ്രിഡ്ജ്-തമ്പാനൂർ ‑പനവിള ബേക്കറി ജങ്ഷൻ-വഴുതക്കാട് വഴിയും പോകേണ്ടതാണ്.
പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലും ഈഞ്ചയ്ക്കല്‍ ബൈപ്പാസ് റോഡിന് സമീപവും പാര്‍ക്ക് ചെയ്യേണ്ടതാണ്.

Eng­lish Sum­ma­ry; Traf­fic con­trol in thiru­vanan­tha­pu­ram from this morning

You may also like this video

Exit mobile version