Site iconSite icon Janayugom Online

കുവൈറ്റിൽ ഫിഫ്‌ത് റിങ്ങ് റോഡിലും ഗൾഫ് റോഡിലും ഗതാഗത നിയന്ത്രണം

കുവൈറ്റിലെ പ്രധാന പാതകളായ ഫിഫ്‌ത് റിങ്ങ് റോഡിലും അറേബ്യൻ ഗൾഫ് റോഡിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികൾ, ട്രാഫിക് സൈൻ ബോർഡുകളുടെ സ്ഥാപനം എന്നിവയുടെ ഭാഗമായാണ് നടപടി.ഫിഫ്‌ത് റിങ്ങ് റോഡ് (സൽമിയ ഭാഗത്തേക്ക്) ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (ഫിഫ്‌ത് റിങ്ങ് റോഡ്) സൽമിയ ഭാഗത്തേക്കുള്ള പാത ഭാഗികമായി അടച്ചു. കിംഗ് ഫൈസൽ റോഡ് ഇന്റർസെക്ഷൻ മുതൽ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് നിയന്ത്രണം. 

ഓവർഹെഡ് ഗൈഡൻസ് ബോർഡുകൾ സ്ഥാപിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടി. അറേബ്യൻ ഗൾഫ് റോഡിലെ ഒന്നര വരി പാത ഒരാഴ്ചത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചു. എന്‍ജിനീയേഴ്സ് അസോസിയേഷൻ ഇന്റർസെക്ഷൻ മുതൽ സെക്കൻഡ് റിങ്ങ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്തെ ഗതാഗതത്തിന് 30 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യാത്രക്കാർ നിയന്ത്രണമേഖലകളിൽ വേഗ പരിധി കുറച്ചു ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് നിര്‍ദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.

Exit mobile version