Site iconSite icon Janayugom Online

എംഡിഎംഎ കടത്ത്; യൂത്ത് ലീഗ് നേതാവ് പിടിയിൽ

മാരക ലഹരി മരുന്നായ എംഡിഎംഎ വില്പന കേസിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. കോഴിക്കോട് കൂടരഞ്ഞിയിലെ യൂത്ത് ലീഗ് മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും വില്പന നടത്തുന്ന ലഹരി മാഫിയയുടെ മുഖ്യ കണ്ണിയാണ് സാദിഖലി.
അബ്ദുൽ ഖാദർ, മുഹമ്മദ് ദാനിഷ് എന്നീ രണ്ടുപേരെ 256.02 ഗ്രാം എംഡിഎംഎയുമായി കാസർക്കോട് ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഫോൺ കോളുകളും പൊലീസ് വിശദമായി പരിശോധിച്ചു. 

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് കൂടരഞ്ഞിയിലെ യൂത്ത് ലീഗ് നേതാവ് സാദിഖലി കൂമ്പാറയ്ക്ക് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്ന് പൊലീസിന് വ്യക്തമായത്. സാദിഖലി ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സാദിഖലി നടത്തിയ പണമിടപാടുകളും ഫോൺ കോളുകളും അന്വേഷണസംഘം പരിശോധിച്ചു. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ സാദിഖലി, ഒളിവിൽ പോകാൻ ശ്രമിക്കുമ്പോൾ വയനാട് ലക്കിടിയിൽ വച്ചാണ് പിടിയിലായത്. മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു. 

Exit mobile version