Site iconSite icon Janayugom Online

രാജ്യത്ത് ദുരന്തം തീച്ചിറകു വിടർത്തിയത് പലതവണ; മരിച്ചതിൽ നിരവധി പ്രമുഖരും

രാജ്യത്ത് ദുരന്തം തീച്ചിറകു വിടർത്തിയത് പലതവണ എങ്കിൽ മരിച്ചതിൽ നിരവധി പ്രമുഖരും. മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്.

 

വലുതും ചെറുത്, വലുതുമായി പലതവണ രാജ്യത്ത് ദുരന്തം തീച്ചിറകു വിടർത്തിയിരുന്നു. 2025 ജൂലൈ 20 ന് അഹമ്മദാബാദിൽ ഉണ്ടായ ദുരന്തത്തിൽ 241 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ രണ്ടാമത്തെ ആകാശ ദുരന്തത്തിനാണ് അഹമ്മദാബാദ് സാക്ഷിയായത്. 1996 നവംബർ 12നുണ്ടായ ചക്രി ദർദി അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടം. അന്ന് ഇരു വിമാനങ്ങളിലെയും 349 പേരായിരുന്നു അപകടത്തിൽ മരിച്ചത്. സൗദി അറേബ്യൻ എയർലൈൻസ്-763 ബോയിങ് 747 വിമാനവും കസാകിസ്താൻ എയർലൈൻസിന്റെ 1907 വിമാനവുമായിരുന്നു കൂട്ടിയിടിച്ചത്. സൗദി വിമാനം ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കും കസാകിസ്താൻ വിമാനം ഡൽഹിയിലേക്കും വരുന്നതിനിടെയായിരുന്നു അപകടം. ഡൽഹിയിലെ ചക്രി ദാദ്രി വില്ലേജിൽ വിമാനത്താവളത്തിന് 100 കിലോമീറ്റർ അപ്പുറമായിരുന്നു അപകടം നടന്നത്. 1978ൽ 213 പേർ മരിച്ച മുംബൈയിലെ ബാന്ദ്രക്കടുത്തു നടന്ന വിമാനാപകടമാണ് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ അപകടം. എയർ ഇന്ത്യ വിമാനം 855 ആയിരുന്നു അപകടത്തിൽപ്പെട്ടത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്.
ഈ നൂറ്റാണ്ടില്‍ രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു 2010 മേയ് 22ന് നടന്നത്. യുഎഇയിലെ ദുബൈ വിമാനത്താവളത്തില്‍ നിന്ന് 160 യാത്രക്കാരെയും ആറ് ജീവനക്കാരെയുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മംഗളൂരുവില്‍ അപകടത്തില്‍പ്പെട്ടത്.
2000ന് ശേഷംവലുതെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് ആകാശദുരന്തങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചത് 2010 മേയ് 22ന് മംഗളൂരുവില്‍ നടന്നതാണ്. അന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് 737–8എച്ച്ജി വിമാനമാണ്. തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ 158 പേരും അന്ന് മരിച്ചു. വെറും എട്ടുപേര്‍ മാത്രമാണ് അന്ന് ജീവനോടെ രക്ഷപ്പെട്ടത്. വിമാനം രണ്ടായി പിളര്‍ന്ന് തീപിടിക്കുകയായിരുന്നു. ദുരന്തസമയത്ത് മംഗളൂരു വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

2000 ജൂലൈ 17ന് അലയന്‍സ് എയര്‍ലൈന്‍സ്ബോയിംഗ് 737 വിമാനം ബിഹാറിലെ പട്‌ന വിമാനത്താവളത്തിലാണ് തകര്‍ന്നു വീണത്.
വിമാനത്തിലുണ്ടായിരുന്ന 51 പേരും ഗ്രൗണ്ടിലുണ്ടായിരുന്ന അഞ്ചും അടക്കം 56 പേരാണ് മരിച്ചത്. 58 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
മലയാളികളെ ഏറെ ഞെട്ടിച്ച വിമാനാപകടമായിരുന്നു 2020 ഓഗസ്റ്റ് ഏഴിന് സംഭവിച്ചത്. 184 യാത്രക്കാരും 6 ജീവനക്കാരും അടക്കം 190
പേരുമായി ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പോന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

 

നാടിനെ നടുക്കിയ ആകാശ ദുരന്തങ്ങൾ

 

1962 ജൂലായ് 21: സിഡ്‌നിയില്‍ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി. മി വടക്ക് കിഴക്ക് കുന്നില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു.
1966 ഫെബ്രുവരി 7: ജമ്മുകശ്മീരിലെ ബനിഗല്‍ പാസില്‍ ഫോക്കര്‍ ഫ്രണ്ട്ഷിപ്പ് വിമാനം തകര്‍ന്ന് വീണ് 39 മരണം
1970 ഓഗസ്റ്റ്‌റ് 29:അസമിലെ സില്‍ചറില്‍ വിമാനം തകര്‍ന്ന് വീണ് 39 മരണം
1972 ഓഗസ്റ്റ് 11: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫോക്കര്‍ ഫ്രണ്ട് ഷിപ്പ് വിമാനം തകര്‍ന്ന വീണ് 18 മരണം
1973 മേയ് 31: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ഡൽഹിയില്‍ തകര്‍ന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹന്‍ കുമാരമംഗലമടക്കം 48 മരണം
1976 ഒക്ടോബര്‍ 12: ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്.
1978 നവംബര്‍ 19: ജമ്മു കശ്മീരിലെ ലേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് 79 മരണം
1988 ഒക്ടോബര്‍ 19: മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ തകർന്ന് വീണ് 131 മരണം.
1990 ഫെബ്രുവരി 14: മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ബംഗളൂരുവില്‍ തകര്‍ന്ന് വീണ് 92 മരണം
1991 മാര്‍ച്ച് 25: ബംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തില്‍ വ്യോമസേനയുടെ ആപ്രോ എച്ച് എസ് 748 വിമാനം തകര്‍ന്ന് 28 മരണം
1991 ഓഗസ്റ്റ് 16: കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകര്‍ന്ന് 69 മരണം.
1993 ഏപ്രില്‍ 26: ഔറംഗബാദില്‍ ഇന്ത്യന്‍ എയന്‍ലൈന്‍സിന്റെ ബോയിങ്, ചികല്‍ത്താന വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് 56 മരണം
1996 നവംബര്‍ 30: അലയന്‍സ് എയറിന്റെ ചെന്‍യാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വര്‍ക്ക്‌ഷോപ്പിന് മുകളില്‍ തകര്‍ന്ന് വീണ് 68 മരണം
1998 നവംബര്‍ 12: ഹരിയാണയിലെ ഝാഗറിയല്‍ സൗദി എയര്‍വേയ്‌സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്‌സിന്റെ ടു. യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേര്‍ മരിച്ചു.
2000 ജൂലായ് 17: പട്‌ന വിമാനത്താവളത്തിനടുത്ത് അലയന്‍സ് എയറിന്റെ ബോയിങ് വിമാനം തകര്‍ന്ന് വീണ് 56 മരണം
2010 മേയ് 22: ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737–800 വിമാനം മംഗലാപുരം ബജ്‌പേ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയിൽ കൊക്കയിലേക്ക്  വീണ് തീപിടിച്ച് 158 പേര്‍ മരിച്ചു.
2011 മേയ് 26: ഹരിയാണയിലെ ഹരീദാബാദില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം.
2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ ഐ എക്‌സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം
2025 ജൂണ്‍ 12: അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്‌വിക് എയര്‍ഇന്ത്യാ വിമാനം എഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ല്‍ തകര്‍ന്ന് വീണു 242 പേർ മരിച്ചു.

 

നടൻ ജയൻ മുതൽ അജിത് പവർ വരെ; മരിച്ചത് നിരവധി പ്രമുഖർ

 

ഇതിന് മുൻപ് ആകാശ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മറ്റൊരു പ്രമുഖൻ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി ആയിരുന്നു. അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച 241 പേരിൽ വിജയ് രൂപാണിയുമുണ്ടായിരുന്നു. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും രാഷ്ട്രീയത്തിലും ഇതര മേഖലകളിലും തിളങ്ങി നിന്ന നിരവധി പ്രശസ്തര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് വിമാന അപകടത്തില്‍ മരിച്ചത്. 1980 ജൂണ്‍ 23 ന് ഡല്‍ഹി സഫ്ദര്‍ജംഗ് വിമാനത്താവളത്തിന് സമീപത്തായിരുന്നു അപകടം. സഞ്ജയ് ഗാന്ധി തന്നെയായിരുന്നു വിമാനം പറത്തിയിരുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യ യുപിയിലെ മെയിന്‍പുരിയില്‍ വിമാന അപകടത്തില്‍ മരിച്ചത് 2001 സെപ്റ്റംബര്‍ 30 നായിരുന്നു. ചാര്‍ട്ടര്‍ ചെയ്ത സെന്ന വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു.
കേന്ദ്ര ഖനി മന്ത്രിയായിരുന്നു മോഹന്‍ കുമാരമംഗലത്തിന്റെ മരണം 1973 മേയ് 30 ന് ഡല്‍ഹിയിലുണ്ടായ വിമാന അപകടത്തില്‍. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഡല്‍ഹി പാലം വിമാനത്താവളത്തിനടുത്ത് തകര്‍ന്നപ്പോള്‍ മരിച്ചത് കുമാരമംഗലം ഉള്‍പ്പടെ 48 പേര്‍.
ഹിമാചല്‍ പ്രദേശില്‍ 1994 ജൂലൈ ഒമ്പതിന് വിമാനം തകര്‍ന്ന് മരിച്ചവരില്‍ അന്നത്തെ പഞ്ചാബ് ഗവര്‍ണറായിരുന്ന സുരേന്ദ്രനാഥും ഉണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്ന അദ്ദേഹം കുടംബത്തോടൊപ്പം 14 സീറ്റുള്ള ബീച്ച് ക്രാഫ്റ്റ് വിമാനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളും മരിച്ചു.
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഡോര്‍ജി ഖണ്ഡുവിന്റെ മരണം 2021 ഏപ്രിലില്‍ ആയിരുന്നു. അരുണാചല്‍-ചൈന അതിര്‍ത്തി മേഖലയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിച്ചത്. അപകടത്തില്‍ മുഖ്യമന്ത്രി അടക്കം അഞ്ച് പേരാണ് മരിച്ചത്.
തെന്നിന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശസ്തനായിരുന്ന ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ്. രാജശേഖര റെഡ്ഡിയുടെ മരണം 2009 സെപ്റ്റംബര്‍ രണ്ടിന്. ആന്ധ്രയിലെ കുര്‍ണൂലിനടുത്ത് നല്ലമലയില്‍ അദ്ദേഹം സഞ്ചരിച്ച ചെറുവിമാനം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.
തെലുങ്കുദേശം പാര്‍ട്ടി ലീഡറും ലോക്‌സഭാ സ്പീക്കറുമായിരുന്ന ജിഎംസി. ബാലയോഗിയുടെ മരണവും ഇന്ത്യയെ ഞെട്ടിച്ചിരുന്നു. 2002 മാര്‍ച്ച് മൂന്നിന് കൃഷ്ണ ജില്ലയിലെ കൈക്കല്ലൂരില്‍ തടാകത്തിലേക്ക് സ്വകാര്യ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. രാജ്യത്തെ പ്രമുഖ വ്യവസായികളും ചലചിത്ര താരങ്ങളും വിമാനാപകടങ്ങളില്‍ മരിച്ചിരുന്നു. ഹരിയാന മന്ത്രിയും പ്രമുഖ വ്യവസായിയുമായിരുന്ന ഒ പി ജിന്‍ഡാല്‍, പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഹോമി ബാബ, സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്ത്, മലയാള ചലചിത്ര താരം ജയന്‍, തെന്നിന്ത്യന്‍ നടി സൗന്ദര്യ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ മരണം ആകാശ ദുരന്തങ്ങളിലായിരുന്നു. 2012 ൽ നേപ്പാളിൽ നടന്ന വിമാനാപകടത്തിൽ ബാലതാരം സരുണി സചിദേവും മരിച്ചു.

Exit mobile version