Site icon Janayugom Online

രാജ്യത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച

ഉത്തര്‍ പ്രദേശിലെ ദാരുണ സംഭവത്തിനു പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. നാളെ എല്ലാ ജില്ലകളിലെയും മജിസ്ട്രേറ്റുമാരുടെയും ഡിവിഷണല്‍ കമ്മിഷണര്‍മാരുടെയും ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രതിഷേധം. 

സംഭവത്തില്‍ ഉത്തര്‍ പ്രദേശ് ഭരണകൂടമല്ല, സുപ്രീം കോടതി സിറ്റിങ് ജഡ്ജ് അന്വേഷണം നടത്തണമെന്നും കര്‍ഷക നേതാക്കളായ യോഗേന്ദ്ര യാദവും ദര്‍ശന്‍ പാല്‍ സിങ്ങും ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:Tragedy in Uttar Pradesh; Call for protests across the country
You may also like this video

Exit mobile version