Site iconSite icon Janayugom Online

അസമിൽ ട്രെയിൻ ആനകുട്ടത്തിലേക്ക് ഇടിച്ച് കയറി; എട്ട് ആനകൾ ചരിഞ്ഞു

അസമിൽ ട്രെയിൻ ആനകുട്ടത്തിലേക്ക് ഇടിച്ച് കയറി എട്ട് ആനകൾ ചരിഞ്ഞു. നാഗോൺ ജില്ലയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. 

ട്രെയിനിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. അപകടം നടന്ന പ്രദേശം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി അടയാളപ്പെടുത്തിയ സ്ഥലമല്ലെന്നും അധികൃതർ വ്യക്തമാക്കി.

Exit mobile version