Site icon Janayugom Online

ഒഡിഷ ബാലസോറിൽ വീണ്ടും ട്രെയിൻ പാളം തെറ്റി

ഒഡിഷ ബാലസോറിൽ വീണ്ടും ട്രെയിൻ അപകടം. നേരത്തെ വന്‍ ദുരന്തം ഉണ്ടായതിന് സമീപം ബാ‍ർഗഡിലാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. അഞ്ച് ബോഗികള്‍ മറി‍ഞ്ഞു. ആർക്കും പരിക്കില്ല. അപകടത്തിന്റെ അന്വേഷിച്ചുവരികയാണ്. പ്ലാന്റിലേക്ക് സിമന്റ് കൊണ്ടുപോകുന്ന ട്രെയിനാണ് പാളം തെറ്റിയത്.

അതേസമയം, ആപകടം ഉണ്ടായത് സ്വകാര്യ റെയിൽപാളത്തിൽ ആണെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണെന്നും ഇതിന് റെയിൽവെ മന്ത്രാലയവുമായി ബന്ധമില്ലെന്നും റെയിൽവെ വിശദീകരിച്ചു.

അതിനിടെ ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന റെയിലുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ട് തുടങ്ങി. ഇന്നലെ രാത്രി ചരക്ക് ട്രെയിനാണ് ആദ്യം കടത്തി വിട്ടത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ട്രെയിൻ കടത്തിവിട്ടത്. മറ്റു രണ്ട് ട്രാക്കുകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്ന് ദിവസത്തിനുള്ളിൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് റെയിൽവേ അറിയിച്ചു.

275 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 88 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ നടപടികൾ തുടരുന്നു. നിരവധിയാളുകളാണ് ഉറ്റവരെ തേടി സംഭവ സ്ഥലത്തെ ആശുപത്രികളിൽ എത്തുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്.

Eng­lish Sam­mury: Train derails again in Odisha’s Balasore

Exit mobile version