Site iconSite icon Janayugom Online

ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി; അപകടത്തിൽ 25 പേർക്ക് പരിക്ക്

ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. കാമാഖ്യ സൂപ്പർ ഫാസ്റ്റ് ഏക്സ്പ്രസ്സിന്റെ 11ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.11.45ഓടെ നെര്‍ഗുണ്ഡിക്ക് സമീപം മന്‍ഗൗളിയിൽ വച്ചാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. യാത്രക്കാരെ മാറ്റാന്‍ ഒരു ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടം കാരണം മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഈസ്റ്റ്-കോസ്റ്റ് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അശോക് കുമാര്‍ മിശ്ര പറഞ്ഞു.

Exit mobile version