ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ് ഉത്തര മേഖല ഐ ജി അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. അക്രമിയെത്തി തീവെപ്പ് നടത്തിയത് സംബന്ധിച്ച് ഗൂഢാലോചനയുണ്ടോ എന്നുള്ള കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പ്രതിയെക്കുറിച്ച് പൊലീസിനെ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അനിൽകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. അതിനിടെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതിയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് ദൃക്സാക്ഷിയും സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: Train fire incident: DGP Anilkanth has released a sketch of the culprit
You may also like this video