Site iconSite icon Janayugom Online

സംസ്ഥാനത്ത് 17 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കും

നവംബര്‍ 17 മുതല്‍ 19 വരെ പുങ്കുന്നം-തൃശൂര്‍ യാര്‍ഡില്‍ യന്ത്രവല്‍കൃത ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും ആറ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. മൂന്ന് സര്‍വീസുകള്‍ വൈകും.
നവംബര്‍ 18ന് പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍: 06449 എറണാകുളം-ആലപ്പുഴ, 06452 ആലപ്പുഴ‑എറണാകുളം, 06017 ഷൊര്‍ണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: നവംബര്‍ 17നും 18നും 06341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16നും 17നും 06327 പുനലൂര്‍-ഗുരുവായൂര്‍ സ്‌പെഷല്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 18ന് 06328  ഗുരുവായൂര്‍-പുനലൂര്‍ സ്‌പെഷല്‍ തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 17ന് 06127 ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് തൃശൂരിലും,  06187 കാരക്കല്‍-എറണാകുളം എക്‌സ്പ്രസ് വടക്കാഞ്ചേരിയിലും, 19ന് 06306 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി  ഷൊര്‍ണൂരിലും സര്‍വീസ് അവസാനിപ്പിക്കും.
പിടിച്ചിടുന്ന ട്രെയിനുകള്‍: നവംബര്‍ 16ന്  02618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് 25 മിനിറ്റും, 18ന് 06305 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി 10 മിനുറ്റും, 01214 കൊച്ചുവേളി-ലോകമാന്യതിലക് ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ 50 മിനിറ്റും പൂങ്കുന്നം-തൃശൂര്‍ പാതയില്‍ പിടിച്ചിടും.

Eng­lish Sum­ma­ry: Train ser­vices will be can­celed from the 17th

You may like this video also

YouTube video player
Exit mobile version