Site icon Janayugom Online

ട്രെയിൻ സമയം പുനഃക്രമീകരിച്ചു

ചെന്നൈ ഡിവിഷൻ പരിധിയിൽ ട്രാക്ക് നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 20, 24,27, ഡിസംബർ ഒന്ന് തീയതികളിലെ ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതായി ദക്ഷിണ റയിൽവേ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (17229) മൂന്ന് മണിക്കൂർ വൈകി രാവിലെ പത്ത് മണിക്കാണ് ഈ ദിവസങ്ങളിൽ പുറപ്പെടുക. രാത്രി 8.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെടേണ്ട കെഎസ്ആർ ബംഗളുരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഈ ദിവസങ്ങളിൽ രാത്രി 9.10ന് പുറപ്പെടും.

eng­lish sum­ma­ry: Train time has been rescheduled

you may also like this video

Exit mobile version