Site iconSite icon Janayugom Online

ട്രെയിനിലെ അക്രമം: നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി; തലക്കുപിന്നില്‍ മുറിവെന്ന് കണ്ടെത്തല്‍, ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി

rahmathrahmath

ട്രെയിനിനുള്ളില്‍ അജ്ഞാതന്‍ ആക്രമണം നടത്തിയതിനുപിന്നാലെ അപകടത്തില്‍ മരിച്ച നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇർക്വസ്റ്റ് പൂർത്തിയായി. ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല. തലക്ക് പിന്നിൽ മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ പരുക്ക് ട്രയിനിൽ നിന്ന് വീണുണ്ടായതാണെന്നാണ് നിഗമനം. മരിച്ച രണ്ട് വയസുകാരി സഹറയുടെ ഇൻക്വസ്റ്റ് പുരോഗമിക്കുകയാണ്. 

അക്രമി തീവച്ചതിനുപിന്നാലെ രക്ഷപ്പെടാനായാണ് ഇവര്‍ പുറത്തേക്ക് ചാടിയതെന്നാണ് പൊലീസിന്റെ നിഗമനം. തലയ്ക്ക് പിന്നിലെ പരിക്ക് ഇത് സൂചിപ്പിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരീ പുത്രി രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായത്. റെയിൽവേ ട്രാക്കില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിന് കയറിയത്. 

Eng­lish Sum­ma­ry: Train vio­lence: Nau­fiq and Rah­mat’s inquest complete

You may also like this video

Exit mobile version