Site iconSite icon Janayugom Online

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; അംഗീകാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ദീർഘ നാളത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചർച്ചയിൽ ശമ്പള പരിഷ്കരണത്തിന് അംഗീകാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകും. 2022 മുതൽ കുറഞ്ഞ ശമ്പളം 23,000 രൂപയാക്കും. 2022 ജനുവരിയിലെ ശമ്പളത്തിനൊപ്പം പുതുക്കിയ ശമ്പളം ചേർക്കും. സ്ഥാനക്കയറ്റം ഘട്ടം ഘട്ടമായി അനുവദിക്കുമെന്നും ഡ്യൂട്ടി സമയം പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

eng­lish sum­ma­ry; Trans­port Min­is­ter Antony Raju said the approval was received

you may also like this video;

Exit mobile version