വയനാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്ധന പ്രതിസന്ധിയിക്ക് പരിഹാരമായി. കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്ധന പ്രതിസന്ധിയില്‍ ഇടപെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര്‍. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു. നികുതി പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇന്ധനം ലഭ്യത നല്‍കുന്നതില്‍ കാലതാമസമുണ്ടാക്കുന്നതെന്നാണ് വിശദീകരണം നല്‍കിയത്.
ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ഡിപ്പോയിലെ 20ഓളം സര്‍വീസുകളാണ് മുടങ്ങിയത്. കര്‍ണാടകയില്‍ നിന്നായിരിക്കും ഇന്ധനം എത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയായ വയനാട് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് മുടങ്ങുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

