Site iconSite icon Janayugom Online

യുഎഇയിൽ ഇന്നു മുതൽ യാത്രാവിലക്ക്

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശയാത്രയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. നിയന്ത്രണം ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുക. രണ്ടു ഡോസ് വാക്സിനൊപ്പം ബൂസ്റ്റർ ഡോസും സ്വീകരിച്ചാൽ മാത്രമേ യുഎഇ പൗരന്മാർക്ക് വിദേശയാത്ര സാധ്യമാകൂ.

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് യാത്ര വിലക്കിൽ ഇളവ് നൽകിയിട്ടുണ്ട്. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.

അതേ സമയം യുഎഇയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

eng­lish sum­ma­ry; Trav­el ban in UAE from today

you may also like this video;

Exit mobile version