Site iconSite icon Janayugom Online

യാത്ര നിഷേധിച്ചു; എയര്‍ ഇന്ത്യയ്ക്ക് പത്തുലക്ഷം പിഴ

Air IndiaAir India

ശരിയായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര നിഷേധിച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

മതിയായ ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും, കൃത്യസമയത്ത് വിമാനത്താവളത്തില്‍ ഹാജരായിട്ടും തങ്ങള്‍ക്ക് യാത്ര നിഷേധിച്ചുവെന്ന തരത്തില്‍ പലയിടങ്ങളിലും യാത്രക്കാര്‍ എയര്‍ ഇന്ത്യയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് എയര്‍ ഇന്ത്യ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇതോടെ ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മതിയായ സംവിധാനം ഒരുക്കണമെന്നും ഡിജിസിഎ നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: Trav­el denied; Air India fined Rs 10 lakh

You may like this video also

Exit mobile version