Site icon Janayugom Online

ബിസിനസ് ആവശ്യങ്ങള്‍ക്ക് മാലിദ്വീപിലേക്ക് യാത്രചെയ്യാം, വിസയില്ലാതെ…

മാലിദ്വീപിലേക്ക് ബിസിനസ് യാത്ര നടത്തുന്നവര്‍ക്ക് വിസ ആവശ്യമില്ല. ഇന്ത്യയില്‍ നിന്ന് ദ്വീപ് രാഷ്ട്രമായ മാലിദ്വീപിലേക്ക് വിസ രഹിത പ്രവേശനത്തിന് രാജ്യം അനുമതി നല്‍കി. ഈ മാസം 1 മുതല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഫ്രീ വിസയുടെ കാലാവധി 90 ദിവസം മാത്രമായിരിക്കും.

2018 ഡിസംബര്‍ 17ന് ഇരു രാജ്യങ്ങളും ഒപ്പുവച്ച വിസ ക്രമീകരണങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംയുക്ത കരാര്‍ പ്രകാരമാണിത്. പരസ്പര ക്രമീകരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒന്നിലധികം എന്‍ട്രി, നോണ്‍ റെസിഡന്റ്, ബിസിനസ് വിസ അനുവദിക്കും. 6 മാസത്തിനുള്ളില്‍ 90 ദിവസത്തെ കാലയളവില്‍ ഈ സൗകര്യം ഉപയോഗിക്കാം. അംഗീകൃത ബിസിനസ് വിസയുള്ള ഏത് ഇന്ത്യന്‍ പൗരനും ഒരു വര്‍ഷത്തിനുള്ളില്‍ 180 ദിവസം വരെ വിസ പുതുക്കാന്‍ അര്‍ഹതയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Eng­lish Sum­ma­ry; Trav­el to Mal­dives on demand, with­out a visa …

You may like this video also

Exit mobile version