Site iconSite icon Janayugom Online

യാത്രക്കാർ ശ്രദ്ധിക്കുക; താമരശ്ശേരി ചുരത്തിൽ നാളെയും ​ഗതാ​ഗത നിയന്ത്രണം തുടരും

താമരശ്ശേരി ചുരത്തിൽ നാളെയും ​ഗതാ​ഗത നിയന്ത്രണം തുടരും. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനും ഏഴാം വളവ് മുതൽ ലക്കിടി വരെ റോഡ് അറ്റകുറ്റപ്പണികൾ (പാച്ച് വർക്ക്) നടത്തുന്നതിനുമാണ് നിയന്ത്രണം. രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. മൾട്ടി ആക്‌സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടണമെന്നും പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അറിയിച്ചു.

Exit mobile version