
താമരശ്ശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം തുടരും. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനും ഏഴാം വളവ് മുതൽ ലക്കിടി വരെ റോഡ് അറ്റകുറ്റപ്പണികൾ (പാച്ച് വർക്ക്) നടത്തുന്നതിനുമാണ് നിയന്ത്രണം. രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. മൾട്ടി ആക്‌സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടണമെന്നും പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.