Site iconSite icon Janayugom Online

ലോകകപ്പില്‍ കോലിയും രോഹിതും ഉണ്ടാകുമെന്ന് ട്രാവിസ് ഹെഡ്

2027ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ബാറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും തുടരുമെന്ന് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. രോഹിതും കോലിയും അധിക നാള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹെഡിന്റെ പ്രവചനം. ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന മത്സരത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രണ്ട് മികച്ച വൈറ്റ് ബോള്‍ കളിക്കാര്‍, നല്ല നിലവാരമുളളവര്‍. വിരാട് ഏറ്റവും മികച്ച വൈറ്റ്-ബോള്‍ താരമാണ്. രോഹിത് ഒട്ടും പിന്നിലല്ല. ഒരേ ഫോര്‍മാറ്റില്‍ കളിക്കുന്ന താരമെന്ന നിലയില്‍ രോഹിതിനോടും അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലും ഏറെ ബഹുമാനം തോന്നുന്നു. 

‘ഐപിഎല്ലില്‍ രോഹിതിനെതിരെ ധാരാളം കളിച്ചിട്ടുണ്ട്. മൈതാനത്ത് മികച്ച രിതിയില്‍ കളിക്കുന്നതായാണ് തോന്നിയിട്ടുള്ളത്. രോഹിതിനൊപ്പം എവിടെയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. പക്ഷേ, ഒരു അവസരം ലഭിച്ചേക്കാം. താരത്തിന് ഇന്ത്യയില്‍ കുറച്ചു കാലം കൂടി കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഹെഡ് പറഞ്ഞു.

ആഷസ് പരമ്പര അടുത്തുവരുന്നതിനാല്‍ ഇന്ത്യക്കെതിരായ എട്ട് മത്സരങ്ങളും കളിക്കുമോ എന്നത് അറിയില്ല. കാമറൂണ്‍ ഗ്രീന്‍ ഇന്ത്യക്കെരിരായ പരമ്പരയില്‍ നിന്ന് പുറത്തായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആഷസിന് മുമ്പുള്ള ഒരു മുന്‍കരുതലായാണിതെന്നും ഹെഡ് പറഞ്ഞു.

Exit mobile version