പ്ലസ് വണ്‍ ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിരുന്ന പോർട്ടലിന്റെ നാല് സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഡാറ്റാ സെന്റർ, ഐടി മിഷൻ, എൻഐസി അധികൃതർ എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 11.50 മണി വരെ 1,76,076 പേർ റിസൾട്ട് പരിശോധിക്കുകയും 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയുമുണ്ടായിട്ടുണ്ട്.
തിരുത്തലുകൾക്കും കൂടുതൽ ഓപ്‌ഷനുകൾക്കുമുള്ള അവസരം ഞായർ വൈകിട്ട് അഞ്ചിന് അവസാനിക്കും. അപേക്ഷാ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
English summary;Trial Allotment: Fixed server issues
You may also like this video;