29 March 2024, Friday

Related news

August 18, 2023
September 15, 2022
August 5, 2022
August 3, 2022
August 1, 2022
July 31, 2022
July 31, 2022
July 29, 2022
July 26, 2022
July 24, 2022

ട്രയല്‍ അലോട്ട്മെന്റ്: സെര്‍വര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 31, 2022 8:30 am

പ്ലസ് വണ്‍ ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിരുന്ന പോർട്ടലിന്റെ നാല് സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഡാറ്റാ സെന്റർ, ഐടി മിഷൻ, എൻഐസി അധികൃതർ എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 11.50 മണി വരെ 1,76,076 പേർ റിസൾട്ട് പരിശോധിക്കുകയും 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയുമുണ്ടായിട്ടുണ്ട്.

തിരുത്തലുകൾക്കും കൂടുതൽ ഓപ്‌ഷനുകൾക്കുമുള്ള അവസരം ഞായർ വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കും. അപേക്ഷാ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish summary;Trial Allot­ment: Fixed serv­er issues

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.