Site icon Janayugom Online

പി ടി പുന്നൂസിന് സ്മരണാഞ്ജലി

സിപിഐ തിരുവിതാംകൂർ ഘടകത്തിന്റെ സെക്രട്ടറിയും, പാർലമെന്റ് അംഗവും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി ടി പുന്നൂസിന് സ്മരണാഞ്ജലി. അൻപതാം ചരമ വാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ വലിയ ചുടുകാട്ടിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു. പാർലമെന്ററി രംഗത്തും, സംഘടനാ രംഗത്തും ഒരു പോലെ ശോഭിച്ച ജനനേതാവായിരുന്നു പി ടി പുന്നൂസെന്ന് അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ജനത സ്വാതന്ത്ര്യത്തിനുള്ള സമരകാഹളം ശ്രവിച്ചത് പി ടി പുന്നൂസിനെ പോലുള്ള ജനനേതാക്കളിലൂടെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ അദ്ധ്യക്ഷനായിരുന്നു. ആർ അനിൽകുമാർ, വി സി മധു, ബി നസീർ, സി രാധാകൃഷ്ണൻ, ബി അൻസാരി, പി കെ സദാശിവൻപിള്ള, സി വാമദേവ് എന്നിവർ പ്രസംഗിച്ചു.

Exit mobile version