Site iconSite icon Janayugom Online

15കാരിയെ പീഡിപ്പിക്കാൻ ശ്രമച്ചു;  യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്.  15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.  ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് ഷാൻ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നു.  മൂന്ന് വർഷം മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്കൂളിലെ കൗൺസിലിങ്ങിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.

Exit mobile version