സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തെതുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ രംഗത്ത്. പരസ്യമായി ആഞ്ഞടിച്ച് രംഗത്തുവന്നിരിക്കുന്നത് തൃണമൂല്‍കോണ്‍ഗ്രസാണ്. മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ചത് ബിജെപിയുടെ വിജയമല്ല,മറിച്ച് കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കനാല്‍ഘോഷ് അഭിപ്രായപ്പെട്ടു,.പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാരിനും, പാര്‍ട്ടിക്കുമെതിരെ പലപദ്ധതികളും നടത്തി.
എന്നാല്‍ ലോക്സഭാ ഫലങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ സംഭവിച്ചത് കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് ബംഗാളിൽ ആവർത്തിക്കില്ല. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ട സമയമായെന്നും മാടമ്പി മനോഭാവത്തില്‍ നിന്ന് പുറത്തുവരണമെന്നും ഘോഷ് പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയൽ കോൺഗ്രസിന്റെ മനോഭാവത്തെ കടന്നാക്രമിക്കുകയും പാർട്ടി തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെടുകയുംചെയ്തു . എന്തുകൊണ്ടാണ് അവർ പരാജയപ്പെട്ടതെന്ന് മനസിലാക്കണം അവർ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
കോൺഗ്രസ് തെറ്റ് തിരുത്തണം. ഇപ്പൊഴും പഴയ ജമീന്ദാരി’ മനോഭാവമാണ് അവർക്കുള്ളത്. ഇനി, 2024ലെ പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മമത ബാനർജി ബിജെപിയെ പരാജയപ്പെടുത്തി, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബിജെപിയെ പരാജയപ്പെടുത്താൻ വിജയിച്ചവരുടെ ഉപദേശം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. 2024ലെ തെരഞ്ഞെടുപ്പിൽ ടിഎംസി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. .സുസ്മിത ദേവ്, മുകുൾ സാംഗ്മ, ലൂയിസിഞ്ഞോ ഫലീറോ എന്നിവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് ശേഷമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. കാര്യങ്ങൾ ബിജെപിയെ നേരിടാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് മനസിലായപ്പോഴാണ് ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്നതെന്നും ടിഎംസി ഉൾപ്പടെയുള്ളവർ പറയുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, കോൺഗ്രസ് തങ്ങളുടെ ഈഗോ ഉപേക്ഷിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ബംഗാൾ ഐടി സെൽ മേധാവി ദേവാങ്ഷു ഭട്ടാചാര്യ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യാ മുന്നണി രൂപീകരിച്ചപ്പോൾ കോൺഗ്രസിനൊപ്പം തൃണമൂല്‍ നിലയുറപ്പിച്ച് ബിജെപിക്ക് എതിരെ പോരാടി. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടു. എന്നിരുന്നാലും, കോണ്‍ഗ്രസ് അവരുടെ ഇന്നത്തെ അവസ്ഥ മനസിലാക്കുന്നില്ല. സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പങ്ക് വലുതാണ് എന്നാല്‍ അവര്‍ അതുനിര്‍വഹിക്കാന്‍ തയ്യാറാകുന്നില്ല തൃണമൂല്‍ കുറ്റപ്പെടുത്തുന്നു
English Summary
Trinamool Congress lashed out at the Congress for its failure in the assembly elections
You may also like this video: