Site icon Janayugom Online

തൃണമൂല്‍ കോണ്‍ഗ്രസ് ജന്തര്‍ മന്ദറില്‍ പ്രതിഷേധ ധര്‍ണ നടത്തി

പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍, ബിജെപി ഏററുമുട്ടല്‍. കേന്ദ്രം സംസ്ഥാനത്തോട് അവഗണനകാട്ടുന്നതായി ആരോപിച്ചാണ് ഗാന്ധിജയന്തിദിനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്. 

എന്നാല്‍ സംസ്ഥാനത്ത് വ്യാജ ജോബ് കാര്‍ഡ് ഉണ്ടെന്നും എംജിഎന്‍ആര്‍ഇജിഎയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ബിജെപിയും പ്രതിഷേധ ധര്‍ണയുമായി രംഗത്തുണ്ട്. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും എംപിമാരും മറ്റ് മുതിര്‍ന്ന നേതാക്കളും, പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

എന്നാല്‍ തൃണമൂലിന്‍റെ പ്രതിഷേധം വെറും നാടകമെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഴിമതിക്കാരനായ ഒരു എംപിയെ ഡൽഹിയിൽ പ്രതിഷേധം നടത്താൻ അയച്ചത് ബംഗാളില്‍ നടക്കുന്ന അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കൊൽക്കത്തയിൽ ബിജെപി എംഎൽഎമാർ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധത്തിലാണ്. ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കൃഷിഭവനുകള്‍ സന്ദര്‍ശിക്കും

Eng­lish Summary:
Tri­namool Con­gress staged a protest at Jan­tar Mandar

You may also like this video:

Exit mobile version