പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.
പ്രാദേശിക ടിഎംസി നേതാവിന്റെ മകന്റെ വസതിയില്‍ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം മകള്‍ക്ക് അമിതമായി രക്തസ്രാവവും വയറുവേദനയും അനുഭവപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഒരു കൂട്ടം ആളുകള്‍ മൃതദേഹം ദഹിപ്പിക്കുന്നതിനായി നിര്‍ബന്ധിച്ച് കൊണ്ടുപോയതായും കുടുംബം ആരോപിച്ചു.
English summary;Trinamool leader’s son arrested in Bengal
You may also like this video;