ത്രിപുരയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 20 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങളിലെ 3 സ്ത്രീകളും 1 കുട്ടിയുമടക്കം 7 പേരില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.ദക്ഷിണ ത്രിപുര ജില്ലയിലെ സന്ദീര്‍ ബസാറില്‍ ബുധനാഴ്ച രാത്രി വൈകിയുണ്ടായ മഴയെത്തുടര്‍ന്ന് വലിയ മണ്ണിടിച്ചില്‍ വീടുകള്‍ തകര്‍ന്നാണ് രണ്ട് കുടുംബങ്ങളിലെ ഏഴോളം പേര്‍ കൊല്ലപ്പെട്ടതെന്നാണ് ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചത്.
ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങളെല്ലാം പുറത്തെടുത്തു.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മുഖ്യമന്ത്രി മണിക് സാഹ ദുരന്തബാധിതരായ ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.