Site iconSite icon Janayugom Online

ത്രിപുര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ബിജെപി ബൂത്തുകളില്‍ പ്രതിപക്ഷകക്ഷികളെ കയറാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

ബിജെപിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ത്രിപുര സിപിഐഎം തങ്ങളുടെ പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബിജെപി ഭീഷണിപ്പെടുത്തുന്നതായി സിപിഐഎം ഹരജിയില്‍ പറയുന്നു

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന എതിരാളിയാണ് സിപിഐഎം.ബിജെപിയുടെ ഭീഷണി കാരണം സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാകില്ലെന്നും സിപിഐഎം ഹരജിയില്‍ പറയുന്നുണ്ട്

അതേസമയം, ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബിജെപിക്കെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബിജെപിയുടെ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്

Eng­lish Summary:Tripura Munic­i­pal Elec­tion; Com­plaint that oppo­si­tion par­ties are not allowed to enter BJP booths

You may like this video: 

Exit mobile version