Site iconSite icon Janayugom Online

അടച്ചുപൂട്ടലില്‍ നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം

ട്രംപ് ഭരണകൂടംഅടച്ചുപൂട്ടല്‍ നിലപാട് കടുപ്പിക്കുന്നു. വരും ദിവസങ്ങളില്‍ നികുതിപ്പണം പാഴാക്കുന്ന ഏജന്‍സികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ്. പാഴ് മരങ്ങള്‍ വെട്ടി മാറ്റാന്‍ കിട്ടിയ സുവര്‍ണാവസരമെന്ന് ട്രംപിന്റെ വാദം. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ന് ആരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.എങ്ങനെയാണ് പിരിച്ചുവിടല്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഫണ്ടിംഗിനായുള്ള വോട്ടെടുപ്പ് സെനറ്റില്‍ ഇന്ന് വീണ്ടും നടക്കും. 

സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. എന്നാലും 60 വോട്ടുകള്‍ കുറഞ്ഞത് വേണം ബില്‍ പാസാകാന്‍. അതേസമയം, ബജറ്റ് ഡയറക്ടറിനെ കാണുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ലഭ്യമല്ല. നിരവധി ഡെമോക്രാറ്റിക് ഏജന്‍സികളില്‍ ഏതാണ് വെട്ടിക്കുറയ്ക്കുവാന്‍ അദ്ദേഹം ശിപാര്‍ശ ചെയ്യുന്നത് എന്നതിന് അനുസരിച്ച് നീങ്ങുമെന്നാണ് ട്രംപ് പറയുന്നത്. ഡെമോക്രാറ്റിക് ഏജന്‍സിയിലെ ഭൂരിഭാഗവും രാഷ്ട്രീയ തട്ടിപ്പാണ്. അവിടെ വെട്ടിനിരത്തല്‍ ഉറപ്പാണ് എന്ന് ട്രംപ് പറയുന്നു.

Exit mobile version