ഇന്ത്യക്ക് പുറമെ ചൈനക്കുനേരെയും ട്രംപിന്റെ താരിഫ് യുദ്ധം. ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതലാണ് പുതിയ നികുതി. 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത് നവംബർ ഒന്ന് മുതല്‍ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ഈ നീക്കം വർദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
ട്രൂത്ത് സോഷ്യലിലൂടെയാണ് നികുതി ചുമത്തിയ കാര്യം ട്രംപ് പുറത്തുവിട്ടത്. ചൈന തങ്ങളുടെ മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വ്യാപകമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈന അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിശദീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കത്ത് അയച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ വിശദീകരിച്ചു. യുഎസിൽ നിന്നുള്ള നിർണ്ണായക സോഫ്റ്റ്‌വെയറുകൾക്കുള്ള കയറ്റുമതി നിയന്ത്രണങ്ങളും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു. കാര്യങ്ങൾ ഇനി “പതിവ് പോലെയല്ല” എന്നും “അങ്ങനെ ചെയ്യാൻ ഒരു കാരണവുമില്ലാത്തതിനാൽ” പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

