Site icon Janayugom Online

രാജ്യദ്രോഹ കുറ്റം ചുമത്തി ജനാധിപത്യത്തിന്റെ വായ് മൂടികെട്ടാൻ ശ്രമിക്കുന്നു: കെ പി രാജേന്ദ്രൻ

എൻ എഫ് ഐ ഡബ്ല്യൂ ദേശീയ ജനറൽ സെക്രട്ടറിയും സി പി ഐ ദേശീയ നേതാവുമായ ആനി രാജയ്ക്കെതിരെ രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത നടപടി അത്യന്തം പ്രതിഷേധാർഹമാണന്നും ഭരണകൂട ഭീകരതയുടെ പ്രാകൃതമായ മുഖമാണ് ഇവിടെ പ്രകടമാകുന്നതെന്നും എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു.

ആനി രാജയ്ക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ ഐ ടി യു സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കോടതി സമീപം നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറുത്ത തുണി കൊണ്ട് വായ് മൂടികെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ സമിതി അംഗം പി വി സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി പി മധു സ്വാഗതവും ആർ അനിൽകുമാർ നന്ദിയും പറഞ്ഞു. എ എം ഷിറാസ്, എം ഡി സുധാകരൻ, ആർ സുരേഷ്, ബി നസീർ, സംഗീത ഷംനാദ്, എ പി പ്രകാശൻ, ആർ പ്രദീപ്, പി ജ്യോതിസ്, വി പി ചിദംബരൻ, ആർ ശശിയപ്പൻ എന്നിവർ നേതൃത്വം നല്‍കി.

Exit mobile version