Site iconSite icon Janayugom Online

ട്രെയിനിനുള്ളില്‍ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ച് ടിടിഇ: യാത്രക്കാര്‍ പിടിച്ചുപൊലീസിന് കൈമാറി

TTETTE

ട്രെയിനിനുള്ളില്‍ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ച് ടിക്കറ്റ് എക്സാമിനര്‍. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു പോയ അകാല്‍ തക്ത് എക്‌സ്പ്രസിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മുന്ന കുമാര്‍ എന്ന ടിടിഇയാണ് ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാര്‍ക്ക് ശല്യമായി മാറിയത്. സംഭവസമയത്ത് ടിടിഇ മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എക്‌സ്പ്രസിന്റെ എ1 കോച്ചില്‍ യാത്രചെയ്തിരുന്ന സ്ത്രീയുടെ തലയിലാണ് ടിടിഇ മൂത്രമൊഴിച്ചത്. ബഹളം കേട്ടെത്തിയ മറ്റു യാത്രക്കാര്‍ ഇയാളെ പിടികൂടി. ട്രെയിന്‍ ലക്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇയാളെ റെയില്‍വേ പോലീസിനു കൈമാറി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് മുന്ന.

Eng­lish Sum­ma­ry: TTE uri­nates on pas­sen­ger’s head inside train: Pas­sen­ger caught and hand­ed over to police

You may also like this video

Exit mobile version