തുര്‍ക്കി- സിറിയ ഭൂകമ്പത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് തുര്‍ക്കി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധ്യമല്ലെന്ന നിഗമനത്തിനെ തുടര്‍ന്നാണ് തീരുമാനം. തുര്‍ക്കിയിലും സിറിയയിലുമായി ഇതുവരെ 46,000ത്തോളം പേര്‍ മരിച്ചെന്നാണ് കണക്ക്. രണ്ട് പ്രവിശ്യയിലൊഴികെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി തുര്‍ക്കി ദുരന്ത നിവാരണ സേന അറിയിച്ചു. കഹ്‌റന്‍മാരസ്, ഹതേ പ്രവിശ്യകളില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
തുര്‍ക്കിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 40,642 ആണ്. സിറിയയില്‍ 5,800 ല്‍ അധികം പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ പുനരധിവാസത്തിനാകും ശ്രദ്ധ കേന്ദ്രീകരിക്കുക. രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുനരധിവാസത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോകരാജ്യങ്ങള്‍ നല്‍കുന്ന സഹായം ഇരു രാജ്യങ്ങളും വിനിയോഗിക്കുന്നില്ലെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
English Summary;Turkey-Syria Earthquake: Rescue Operations Ended
You may also like this video