തുര്‍ക്കിയുടെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന വിധിയെഴുത്ത് ഇന്ന്. രണ്ട് പതിറ്റാണ്ടിലധികമായി തുര്‍ക്കി ഭരിക്കുന്ന റജീബ് തയീപ് എർദോഗന് വെല്ലുവിളിയുയർത്തി പ്രതിപക്ഷ പാര്‍ട്ടികളാണ് അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എര്‍ദോഗന്‍ ജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം പ്രകൃതി വാതക വിതരണം സൗജന്യമാക്കുകയും ചെയ്തിരിക്കുകയാണ്.
ആറ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർത്ഥി കെമാൽ ക്ലുച്ദാറുലുവിനാണ് സർവേകളിൽ മുന്‍തൂക്കം. ക്ലുച്ദാറുലു (74) നേരത്തെ മൂന്ന് തവണ എർദോഗനെതിരെ മത്സരിച്ചിട്ടുണ്ട് എന്നാല്‍ പരാജയപ്പെട്ടു.
അടുത്ത അഞ്ച് വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണ് തുർക്കി മാറിയത്.
English Summary: Turkey to the booth today
You may also like this video