എയര്‍ ഇന്ത്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന തുര്‍ക്കി വിമാന നിര്‍മ്മാണ കമ്പനിക്ക് പകരം ബദല്‍ മാര്‍ഗം തേടുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കംബെല്‍ വില്‍സണ്‍. ഓപ്പറഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ പാകിസ്ഥാനെ പിന്തുണച്ച് തുര്‍ക്കി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യാ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കരാര്‍ ഏറ്റെടുത്ത തുര്‍ക്കി ടെക്ക്നിക്കിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പാക് വ്യോമപാത ഉപേക്ഷിച്ചത് വഴി പ്രതിവര്‍ഷം കോടികളുടെ നഷ്ടമാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഉണ്ടാകുക. ഇത് നികത്താന്‍ 600 മില്യണ്‍ ഡോളര്‍ സബ്സിഡി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പൊതുജന താല്പര്യം കണക്കിലെടുത്താണ് ടര്‍ക്കിഷ് ടെക്നിക്കുമായുള്ള കരാര്‍ റദ്ദാക്കിയത്. ബദല്‍ മാര്‍ഗം ഉടനടി കണ്ടെത്തും. ഇത് ഒറ്റരാത്രികൊണ്ടോ എളുപ്പമുള്ളതോ ആയ പരിഹാരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് സര്‍വീസ് കൈകാര്യം ചെയ്തിരുന്ന സെലബി എന്ന തുര്‍ക്കി കമ്പനിക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

