Site iconSite icon Janayugom Online

പാര്‍ലമെന്റ് മന്ദിരത്തിന് ‘സവർക്കർ സദന’മെന്നും സെന്‍ട്രല്‍ ഹാളിന് ‘മാപ്പ് മുറി‘യെന്നും പേരിടണം: തുഷാർ ഗാന്ധി

പുതിയ പാർലമെന്റ് മന്ദിരത്തിന് ‘സവർക്കർ സദന’മെന്നും സെൻട്രൽ ഹാളിന് ‘മാപ്പ് മുറി’ എന്നും പേരിടണമെന്ന പരിഹാസവുമായി തുഷാർ ഗാന്ധി. വി ഡി സവർക്കറുടെ ജന്മദിനമായ മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. അതിനെ മുൻനിർത്തിയാണ് ഗാന്ധിജിയുടെ കൊച്ചുമകനായ തുഷാർഗാന്ധി കേന്ദ്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്യുന്നത് വലിയ പ്രതിഷേധങ്ങൾ ഉയരുകയാണ്. സുഹൃത്തുക്കൾ നൽകിയ സ്വകാര്യസ്വത്തുകൊണ്ട് പാർലമെന്റ് മന്ദിരം നിർമിച്ചതുപോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്ന് അസദുദ്ദീൻ ഒവൈസി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ സ്ഥാപകപിതാക്കന്മാരെ നാണംകെടുത്തുന്ന തീരുമാനമാണിതെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു. മന്ദിരം ഉദ്ഘാടനത്തിന് രാഷ്ട്രപതിയെയും നേരത്തേ ശിലാസ്ഥാപനത്തിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ക്ഷണിക്കാതിരുന്നത് ബിജെപിയുടെ സമീപനത്തിന് ഉദാഹരണമാണെന്ന് കോൺഗ്രസ് വിമർശിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

Eng­lish Sam­mury: Par­lia­ment build­ing should be named ‘Savarkar Sadanam’, tushar gand­hi’s tweet

Exit mobile version