മദ്രാസ് ഹൈക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയ മൂന്ന് ടിവികെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ, ഡേവിഡ്, ശശി എന്നിവരെയാണ് ചെന്നൈ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ക്ഷമാപണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ പാർട്ടിയെയും നേതാവിനെയും കോടതി വിമർശിച്ചിരുന്നു. പിന്നാലെ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയായിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ഇവരെ പിടികൂടുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് ഉദ്യോഗസ്ഥര്‍. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തല്‍ ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

