ഓസ്ട്രേലിയയ്ക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ആദ്യ നാല് മത്സരങ്ങൾ ജയിച്ച് പരമ്പര നേരത്തെ ഓസീസ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റിന് 154 റണ്‍സ് നേടി. ഒരു പന്തു ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യം കണ്ടത്. 58 പന്തിൽ 69 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസാണ് ലങ്കയ്ക്ക് ജയം സമ്മാനിച്ചത്.
ക്യാപ്റ്റൻ ദസൂൻ ഷാനക 35 റണ്‍സ് നേടി. ഓസീസിനായി കെയിൻ റിച്ചാർഡ്സണ് രണ്ടു വിക്കറ്റുകൾ നേടി. മെൻഡിസാണ് മാൻ ഓഫ് ദ മാച്ച്.
നേരത്തെ 43 റണ്‍സ് നേടിയ മാത്യൂ വേഡാണ് ഓസീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഗ്ലെൻ മാക്സ് വെൽ (29), ജോഷ് ഇംഗിലിസ് (23) എന്നിവരും ബാറ്റ് ചെയ്തു. ലങ്കയ്ക്കായി ലഹിരു കുമാരയും ദുശ്മന്ത ചമീരയും രണ്ടു വിക്കറ്റുകൾ വീതം നേടി.
English Summary:Twenty20; Sri Lanka wins over Australia
You may also like this video