Site iconSite icon Janayugom Online

കുട്ടികള്‍ മാത്രമല്ല; ഇരട്ട ജീവനക്കാരും കരിമണ്ണൂര്‍ സ്കൂളിലുണ്ട്; ജനസംഖ്യാദിനത്തില്‍ നടന്ന അപൂര്‍വ സംഗമം വൈറലാകുന്നു

twintwin

സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ‘ട്വിൻസ് — ട്രിപെലെറ്റ്സ്’ സംഗമം സംഘടിപ്പിച്ചു. ജനസംഖ്യ വർധനവിന്റെ ഗുണങ്ങളും ദൂഷ്യങ്ങളും ബോധ്യപ്പെടുത്താൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഇരട്ടകളുടെയും മൂവർസംഘങ്ങളുടെയും സംഗമം നടത്തിയത്. സംഗമത്തിൽ മൂന്നു മൂവർസംഘങ്ങളെയും ഇരുപത്തിയൊന്ന് ജോഡി ഇരട്ടകളെയും ആദരിച്ചു. ഇതോടൊപ്പം ഇരട്ടകളായ സ്റ്റാഫ് അംഗങ്ങൾ അപ്സര ഫ്രാൻസിസ്, ജെൻസിൽ ജേക്കബ് എന്നിവരെയും ആദരിച്ചു.

പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി റ്റീന ജോസ് അധ്യക്ഷയായിരുന്നു. അധ്യാപിക ഡോ. സിസ്റ്റർ റെജീന അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥി പ്രതിനിധി അൻഡ്രിയ മരിയ ഷിജോ ജനസംഖ്യാദിന സന്ദേശം നൽകി. പരിപാടികൾക്ക് അധ്യാപകരായ സിസ്റ്റർ ഡെയ്സി അഗസ്തി, ഷീന ജോസ്, നീനു ജെയിംസ്, നീത കെ തോമസ്, ബോബി തോമസ്, ആർ മിനിമോൾ എന്നിവർ നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Twins meets; A rare meet­ing on Pop­u­la­tion Day goes viral

you may also like this video

Exit mobile version