Site iconSite icon Janayugom Online

ട്വിറ്റര്‍ മുംബൈ, ഡല്‍ഹി ഓഫീസുകള്‍ അടച്ചുപൂട്ടി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

twittertwitter

ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചു പൂട്ടി ട്വിറ്റര്‍. ചെലവ് ചുരുക്കാനുള്ള സിഇഒ ഇലോണ്‍ മസ്‌കിന്റെ പുതിയ പദ്ധതികളുടെ ഭാഗമായാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ മുംബൈ,ഡല്‍ഹി ഓഫീസുകളാണ് അടച്ചു പൂട്ടിയത്. നിലവില്‍ ഓഫീസുകളില്‍ ഉണ്ടായിരുന്ന തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ബംഗളൂരുവിലെ ഓഫീസ് മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ 90 ശതമാനം സ്റ്റാഫുകളെയും ഇലോണ്‍ മസ്‌ക് പുറത്താക്കി കഴിഞ്ഞു.

2022 നവംബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സിഇഒ ആയി ചുമതലയെടുത്ത ശേഷം ലോകമെമ്പാടുമുള്ള തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും നിരവധി എന്‍ജിനീയറിങ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടിരുന്നു.

ഇന്റര്‍നെറ്റ് മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ച വളരെ വേഗത്തിലുള്ളതാണ്. എന്നാല്‍ മസ്‌ക് ഇന്ത്യന്‍ വിപണിക്ക് മാര്‍ക്കറ്റിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് സൂചന. നിലവില്‍ ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍. എന്നാല്‍ വേണ്ടത്ര വരുമാനം ഇന്ത്യയില്‍ നിന്ന് കിട്ടുന്നില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിൽ ഉള്ളടക്കം സംബന്ധിച്ചുള്ള കർശന നിയന്ത്രണങ്ങള്‍ കമ്പനിക്ക് തിരിച്ചടിയായി മാറിയിരുന്നു. അതേസമയം ഫേസ്ബുക്ക് അടക്കമുളള്ള കമ്പനികള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. 

Eng­lish Sum­ma­ry: Twit­ter shuts Mum­bai, Del­hi offices; Work from home for employees

You may also like this video

Exit mobile version